കിളിമാനൂർ: പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക, വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, ആരോഗ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യ വകുപ്പുമായി ചേർന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച "ജീവനി നമ്മുടെ കൃഷി - നമ്മുടെ ആരോഗ്യം " പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. 2021 ലെ വിഷുവോടെ ബ്ലോക്കിന് കീഴിലുള്ള എല്ലാ വീടുകളും കൃഷിയിൽ സ്വയം പര്യാപ്തത നേടി, കീടനാശിനികളേയും അന്യ സംസ്ഥാന പച്ചക്കറിയേയും ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ ഷൈജു ദേവ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുധ അദ്ധ്യക്ഷയായി. പദ്ധതി വിശദീകരണം അഗ്രികർച്ചറർ അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർ രാജേന്ദ്രൻ, കൃഷി ഓഫീസർ മണി വർണൻ, കേശവപുരം സി.എച്ച്.സി.മെഡിക്കൽ ഓഫീസർ ഷാജി, സി.ഡി.പി.ഒ കബനി എന്നിവർ പങ്കെടുത്തു.