കോവളം: കോവളത്തെ സഞ്ചാരികളുടെ തിരക്ക് സീസൺ കഴിഞ്ഞതോടെ കുറയാൻ തുടങ്ങി. ഇത്തവണ വേനൽ കടുത്തതോടെ സഞ്ചാരികൾ നേരത്തെ തന്നെ തിരിച്ചുപോവുകയാണ്. ഇനി സെപ്തംബർ വരെ കാത്തിരിക്കണം പുതിയ സഞ്ചാരികൾക്കായി. എന്നാൽ ബീച്ചിനുവേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിക്കാറുണ്ടെങ്കിലും സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി പ്രവർത്തനങ്ങൾ ഒന്നും നടക്കാറില്ലെന്നുമാത്രം. സഞ്ചാരികൾക്ക് കുറച്ച് സമയം ഒഴിവ് സമയം ചെലവിടാനുള്ള ഒരിടം മാത്രമായി മാറുകയാണ് ഇന്ന് കോവളം തീരം. അന്താരാഷ്ട്ര ടൂറിസം കേന്ദ്രം വളർച്ചയിലും വികസനത്തിലും നവീകരണത്തിലും ഗ്രാഫ് താഴേക്ക് കാണിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും ആകർഷകമായ പാക്കേജുകളുമൊരുക്കി സഞ്ചാരികളെ തിരിച്ചുവിളിക്കേണ്ടത് ഈ മനോഹര തീരത്തോടു ചെയ്യേണ്ട ഉത്തരവാദിത്വമായി മാറുന്നു.
ഒറ്റനോട്ടത്തിൽ കോവളം ബീച്ചും പരിസരവും ക്ലീനാണ്. എന്നാൽ ബീച്ചിൽ സഞ്ചാരികൾ വിശ്രമിക്കുന്ന സ്ഥലങ്ങളിലും ഇടവഴികളിലും മാലിന്യത്തിന് ഒട്ടും കുറവില്ല. ഗ്രോവ് ബീച്ചിൽ ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തും സ്വകാര്യ ഹോട്ടലിന്റെ സ്ഥലത്തും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് പതിവാണ്. മാലിന്യം നിക്ഷേപിക്കാൻ ലൈറ്റ്ഹൗസ് ബീച്ചിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ളതുപോലെ കൂടുതൽ ബിന്നുകൾ ഗ്രോവ് ബീച്ചിലും സ്ഥാപിക്കേണ്ടതുണ്ട്.
ലൈറ്റ് ഹൗസ് ബീച്ചിനടുത്ത് മലിനജലം കെട്ടിക്കിടക്കുന്നത് സഞ്ചാരികൾക്കും കച്ചവടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആവാടുതുറയിൽ നിന്നും ലൈറ്റ് ഹൗസ് ബീച്ച് പരിസരത്തേക്കുള്ള തോടിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് മലിനജലം കെട്ടിക്കിടക്കുന്നതിനിടയാക്കു