വെള്ളനാട്:വെള്ളനാട് വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ അവിട്ട ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കെ.എസ്.ശബരീനാഥൻ.എം.എൽ.എയും ക്ഷേത്ര തന്ത്രി തെക്കേടം എൻ.വിഷ്ണു നമ്പൂതിരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പ്രസിഡന്റ് ബി.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ഡോ.ജെ. ഹരീന്ദ്രൻ നായർ,ജില്ലാ പഞ്ചായത്തംഗം എൽ.പി.മായാദേവി, കെ.എസ്.രാജലക്ഷ്മി,എം.വി.രജ്ഞിത്,ജി.വിനോദ് കുമാർ,ആർ.അച്ചുതൻ നായർ,കൃഷ്ണൻകുട്ടി നായർ,ഉണ്ണികൃഷ്ണൻ പോറ്റി,എസ്.സതികുമാർ , കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.