കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച വാക്കും വരയും ചിത്രരചനാ ക്യാമ്പ് ചിത്രകലാ അദ്ധ്യാപകൻ അജിൻ ദേവ് ഉദ്ഘാടനം ചെയ്തു.ബാലവേദി ട്രഷറർ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.സ്മൃതി,അനന്യ,വിപിൻ,നിഖിൽ,വിൻസന്റ് എം.ഡി,സന്ധ്യ എന്നിവർ സംസാരിച്ചു.കുട്ടികൾ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരച്ചു.