കിളിമാനൂർ: സി.പി.എം നേതാവ് സുകുമാരൻ മാസ്റ്ററുടെ 35ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണിയും, മുൻ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റും, സി.പി.എം നേതാവുമായ തുളസിഭായി ടീച്ചറെ ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. തുടർന്ന് 2020ലെ ആറ്റിങ്ങൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അടങ്ങിയ കലണ്ടർ എം.എൽ.എ തുളസി ഭായ് ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ എസ്.ജയചന്ദ്രൻ,എൽ.സി സെക്രട്ടറി വി.പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷമി അമ്മാൾ, കസ്തുർബാ ബാങ്ക് പ്രസിഡന്റ് വിദ്യാനന്ദകുമാർ, ബ്ലോക്ക് മെമ്പർ മാലതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.