നെയ്യാറ്റിൻകര: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ നെയ്യാറ്റിൻകര അമാസ് കേരള സംഘടിപ്പിക്കുന്ന പരിസ്ഥിതി പദ്ധതി ഓലത്താന്നി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു അദ്ധ്യക്ഷനായിരുന്നു. പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സൈക്കിളിങ് ക്ലബിന്റെ ഉദ്ഘാടനവും സ്കൂൾ കുട്ടികളോടൊപ്പം സൈക്കിളിൽ സഞ്ചരിച്ച് കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. അമാസ് വൈസ് പ്രസിഡന്റ് വി. കേശവൻകുട്ടി, അമാസ് ഡയറക്ടർ സി. രാജേന്ദ്രൻ, സ്കൂൾ മാനേജർ ഡി. രാജീവ്, പ്രിൻസിപ്പൽ ജി.എസ്. ജ്യോതികുമാർ, പ്രഥമാദ്ധ്യാപിക ഗീത, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സന്ധ്യാധർ, ഷാജി എന്നിവർ സംസാരിച്ചു.