നെയ്യാറ്റിൻകര:കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന് മുന്നോടിയായി കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിൽനിന്ന് കമുകിൻകോടിലേക്ക് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണം സംഘടിപ്പിച്ചു.വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ 269-ാം രക്തസാക്ഷിത്വ തിരുനാൾ ദിനത്തിലാണ് പ്രദക്ഷിണം സംഘടിപ്പിച്ചത്.ദേവസഹായംപിള്ള കേരളത്തിൽ പ്രേഷിത പ്രവർത്തനം നടത്തുന്ന സമയത്താണ് കമുകിൻകോട് കൊച്ചുപള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം സ്ഥാപിച്ചത്.കാറ്റാടിമല പരിശുദ്ധ വ്യാകുമലമാതാ ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോയിമത്യാസും സഹവികാരി ഫാ.പ്രദീപ് ആന്റോയും നേതൃത്വം നല്കി. തിരുസ്വരൂപ പ്രദക്ഷിണത്തിന് വൈകിട്ട് കൊച്ചുപള്ളിയിൽ വരവേല്പ്‌ നൽകി.കൊച്ചുപള്ളിയിൽ നടന്ന തിരുനാൾ സമൂഹദിവ്യബലിക്ക്‌ ഗ്ലാഡിൻ അലക്‌സും ഫാ.ജോബിൻസും മുഖ്യകാർമ്മികന്മാരായി.കമുകിൻകോട് പള്ളിത്തിരുനാളിന് ഫെബ്രുവരി 11ന് കൊടിയേറി 23ന് സമാപിക്കും.