തിരുവനന്തപുരം : സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയുടെ നാലാമത് വാർഷിക ജനറൽ കൗൺസിൽ ഫെബ്രുവരി 2 ന് രാവിലെ 10 ന് സ്റ്റാച്യുവിലുള്ള ട്രിവാൻഡ്രം ഹോട്ടൽ ആഡിറ്റോറിയത്തിൽ നടക്കും. റിപ്പബ്ളിക് ദിനത്തിൽ നടത്താനിരുന്ന ജനറൽ കൗൺസിൽ സാങ്കേതിക കാരണത്താലാണ് മാറ്റിയതെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു. ചെയർമാൻ അഡ്വ. വിതുര ശശിയുടെ അദ്ധ്യക്ഷതയിൽ മുൻ നിശ്ചയിച്ച കാര്യപരിപാടി പ്രകാരമായിരിക്കും സമ്മേളനം നടക്കുക.