തിരുവനന്തപുരം:പേട്ട സെന്റ് ആനീസ് ഫെറോന ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇടവക സഹവികാരി ഫാദർ പ്രമോദ് പതാക ഉയർത്തി.26ന് വൈകിട്ട് 5ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ തിരുനാൾ സമൂഹബലി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ലിയോണി മസ്‌ക്രീൻ അറിയിച്ചു.