വർക്കല: മഹാകവി കുമാരനാശാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വ്യവസ്ഥാപിതമല്ലാതെയും അംഗങ്ങൾക്ക് യഥാസമയം നോട്ടീസ് നൽകാതെയും വളഞ്ഞ വഴിയിലൂടെയാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ട്രസ്റ്റ് അംഗം എസ്.അബ്ദുൽഹമീദ് ജില്ലാ രജിസ്ട്രാർക്ക് പരാതി നൽകി. ട്രസ്റ്റിന്റെ വസ്തുവകകൾ കൈവശപ്പെടുത്താനുളള ഗൂഡനീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.