ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖയുടെ കീഴിലുള്ള പുനരുദ്ധാരണം നടക്കുന്ന സരസ്വതീ ദേവീക്ഷേത്രം,ഗണപതീക്ഷേത്രം,നാഗർ പ്രതിഷ്ഠ, തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള പൊതുയോഗം 26ന് രാവിലെ 10ന് ശാഖാ ആസ്ഥാനത്ത് നടക്കും.ശാഖാ പ്രസിഡന്റ് പി.വാമദേവന്റെ അദ്ധ്യക്ഷതയിൽ ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,ക്ഷേത്ര തന്ത്രി എന്നിവർ പങ്കെടുക്കും.എല്ലാ ശാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി എം.മോഹനൻ അഭ്യർത്ഥിച്ചു.