പോത്തൻകോട് : ശ്രീനാരായണപുരം ശ്രീപരമേശ്വരീ ക്ഷേത്രത്തിലെ വൃതപ്രതിഷ്ഠാ വാർഷികവും അവിട്ടം തിരുനാൾ മഹോത്സവവും ഇന്നു മുതൽ 26 വരെ നടക്കും. ഇന്ന് പതിവു ചടങ്ങുകൾക്ക് പുറമേ രാവിലെ 7.25 ന് മേൽ 8.14നകമുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ്, രാത്രി 8.30 മുതൽ ഗാനാമൃതം, നാളെ വൈകിട്ട് 4.30 മുതൽ പരമേശ്വരീ ദീപം,രാത്രി 8.30 മുതൽ മാജിക് ഷോ,22 ന് രാത്രി 8.30 മുതൽ ഭജന,23 ന് രാവിലെ 9.30 ന് നാഗരൂട്ട്,രാത്രി 8.30ന് നൃത്തോത്സവം,24 ന് 8.30 ന് കരാക്കെ ഗാനമേള,25 ന് രാവിലെ 8.30 ന് സമൂഹ മൃത്യുഞ്ജയ ഹോമം,7 ന് ഭഗവതി സേവ,7.30 ന് പുഷ്പാഭിഷേകം,രാത്രി 8.30 മുതൽ ഓട്ടൻതുള്ളൽ,26 ന് രാവിലെ 8 മുതൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ,8.30 ന് സമൂഹ പൊങ്കാല,ഉച്ചയ്ക്ക് 11.45 മുതൽ 2 വരെ സമൂഹസദ്യ,വൈകിട്ട് 4.30 മുതൽ ഘോഷയാത്ര,രാത്രി 11 ന് തേരുവിളക്ക്,താലപ്പൊലി തുടർന്ന് തൃക്കൊടിയിറക്ക്.