തിരുവനന്തപുരം: പോളിയോ എന്ന മാരക പകർച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിളപ്പിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
2014ൽ ഭാരതം പോളിയോ മുക്തമായെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ നിറുത്താറായിട്ടില്ല. അയൽരാജ്യങ്ങളിൽ ഇപ്പോഴും ധാരാളം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തേക്കും രോഗസംക്രമണ സാദ്ധ്യത കൂട്ടുന്നു. അതിനാൽ കൃത്യമായ പോളിയോ വാക്സിൻ കൊടുത്തുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്തേണ്ടതു
ണ്ടെന്നും
മന്ത്രി പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പോളിയോ വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇന്നും നാളെയുമായി വീടുകളിലെത്തിയും കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും.