ചേരപ്പള്ളി : ആര്യനാട് അയ്യൻകാലാ മഠം ഭഗവതി ക്ഷേത്രത്തിലെ കുംഭ കാർത്തിക ദേശീയ ഉത്സവം ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ ആഘോഷിക്കും.ഉത്സവമകമ്മിറ്റി ഭാരവാഹികളായി മഹേഷ് ജി.എസ് (കൺവീനർ),ഇറവൂർ മോഹനൻ, ഇറവൂർ സനൽകുമാർ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.ഉത്സവ ദിവസങ്ങളിൽ പൂജകൾ, നേർച്ചകൾ, കലാപരിപാടികൾ, എക്പോയിലെ സ്റ്റാളുകൾ, അന്നദാനം എന്നിവ നടത്താൻ ആഗ്രഹിക്കുന്നവർ കൺവീനറുമായി ബന്ധപ്പെടണമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സജികുമാർ സരോവരം അറിയിച്ചു.