obitury

നെടുമങ്ങാട് : വ്യത്യസ്ത വാഹനാപകടങ്ങളിൽ നെടുമങ്ങാട്ട് രണ്ടു യുവാക്കൾ മരിച്ചു.അഴിക്കോടിന് സമീപം വെഞ്ചമ്പിലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പുളിമൂട് കിഴക്കുപുറം മണ്ണാംകോണം പുത്തൻവീട്ടിൽ എസ്.ഷൈജു (35), കല്ലിംഗലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂത്താംകോണം കൊച്ചുകരിക്കകത്തു വീട്ടിൽ രാഹുൽ (20) എന്നിവരാണ് മരിച്ചത്.ഷൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചും രാഹുൽ സംഭവ സ്ഥലത്തും മരിച്ചു .വിമൻസ് കോളജിലെ ലാബ് അസിസ്റ്റന്റ് ആണ്‌ ഷൈജു.ഭാര്യ : സോഫിയ. രാജേന്ദ്രൻ - സരോജനി ദമ്പതികളുടെ ഏക മകനായ രാഹുൽ അവിവാഹിതനാണ്.