ചീരാണിക്കര : മദപുരം ഭദ്രകാളി ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 24 വരെ ആഘോഷിക്കും.ക്ഷേത്രതന്ത്രി പറവൂർ പ്രദീപ് തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തി വൈക്കം സുരേഷ് ശാന്തിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

ദിവസവും രാവിലെ 6 ന് ഉഷപൂജ, 6.30 ന് മഹാഗണപതി ഹോമം, 9 ന് കലശപൂജ, 10.30ന് അഷ്ടാഭിഷേകം, കലശാഭിഷേകം, 1.30 ന് അന്നദാനം, വൈകിട്ട് 6.30 ന് സന്ധ്യാ ദീപാരാധന, അലങ്കാര ദീപാരാധന, 7 ന് ഭഗവതി സേവ, സമൂഹ പ്രാർത്ഥന, 8 ന് കുങ്കുമാഭിഷേകം എന്നിവ ഉണ്ടാകും.ഇന്ന് വൈകിട്ട് 5.15 ന് ഭദ്രകാളിപ്പാട്ട് ആരംഭം, 22 ന് 11 ന് പുള്ളുവൻ പാട്ടോടെ നാഗരൂട്ട്, 7.40 ന് തൃക്കല്യാണം മാലചാർത്തൽ, രാത്രി 9.30 ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി നാടകം, 23 ന് വൈകിട്ട് 6.15 ന് ഐശ്വര്യപൂജ, 8.30 ന് ചാത്തനൂട്ട്, 24 ന് രാവിലെ 9.45 ന് സമൂഹപൊങ്കാല, 12 ന് സമൂഹ സദ്യ, 6 ന് ഘോഷയാത്ര, രാത്രി 9.30 ന് നാടൻപാട്ടും, ദൃശ്യാവിഷ്കാരവും എന്നിവയോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.രാജുവും സെക്രട്ടറി ഡി. ദിനുവും അറിയിച്ചു.