ചേരപ്പള്ളി : കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക ഉത്സവവും ഭാഗവത സപ്താഹജ്ഞാന യജ്ഞവും 22 മുതൽ 30 വരെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി. സുരേഷ് കുമാറും സെക്രട്ടറി എസ്. ബിനുമോനും അറിയിച്ചു.21ന് വൈകിട്ട് 5ന് ഉദ്ഘാടനം ആചാര്യവരണം,യജ്ഞാചാര്യൻ മാത്ര സുന്ദരേശൻ നടത്തുന്ന ഭാഗവത മാഹാത്മ്യ പ്രഭാഷണം 22 മുതൽ 28 വരെ രാവിലെ 5 ന് ഗണപതി ഹോമം, 6 ന് വിഷ്ണു സഹസ്രനാമ ജപം, 7 ന് ഭാഗവത പാരായണം, 12 ന് പ്രഭാഷണം, 1 ന് പ്രസാദ ഊട്ട്, 2 ന് ഭാഗവത പാരായണം, 6 ന് ലളിതാ സഹസ്ര നാമജപം, 7 ന് നാമജപം, പ്രഭാഷണം, ഭജന, ദീപാരാധന എന്നിവ ഉണ്ടാകും.22 ന് വിശേഷാൽ പൂജ വരാഹാവതാര പാരായണം, 23 ന് 10 ന് നരസിംഹാവതാര പാരായണം, 24 ന് രാവിലെ 10 ന് കൊടിയേറ്റ്, 10.20 ന് നേർച്ച പൊങ്കാല, 11 ന് ഉണ്ണിയൂട്ട്, 12.30 ന് അന്നദാനം, 25 ന് രാവിലെ 11 ന് ഗോവിന്ദാഭിഷേക പാരായണം, വൈകിട്ട് 5 ന് വിദ്യാ ഗോപാലാർച്ചന, 26 ന് രാവിലെ 11 ന് രുഗ്മിണി സ്വയംവര പാരായണം, വൈകിട്ട് 5.30 ന് സർവൈശ്വര്യ പൂജ, 27ന് രാവിലെ 9.30 ന് കുചേല ഗതി പാരായണം, 28ന് രാവിലെ 10.30ന് ഭാഗവത സംഗ്രഹ പാരായണം, 11.30 സ്നാനാഘോഷയാത്ര രാത്രി 7.30 ന് ദൃശ്യവേദിയുടെ കളിയാട്ടക്കാലം 2, 29 ന് രാവിലെ 9 ന് അഭിഷ്ട സിദ്ധി പൂജ, രാത്രി 8.15 ന് കോമിക് കോള സകല കലാസന്ധ്യ, 30 ന് വൈകിട്ട് 6 ന് ദേശ താലപ്പൊലി, രാത്രി 8.30 ന് ആറാട്ട് പുറപ്പാട് ആറാട്ട് ബലി, 9.30 ന് തേക്കിൻകാല മഹാവിഷ്ണു ക്ഷേത്ര ആറാട്ട് കടവിൽ ആറാട്ട് എന്നിവയോടെ സമാപിക്കും.