കടയ്‌ക്കാവൂർ: മേൽകടയ്‌ക്കാവൂർ ശ്രീഗുരുനാഗപ്പൻ കാളിയമ‌ർദ്ദന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്തൃട്ടാതി മഹോത്സവം ഇന്ന് മുതൽ 29 വരെ നടക്കും. ഇന്ന് രാവിലെ 10ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 8.20ന് ക്ഷേത്രം തന്ത്രി തോട്ടോക്കാട്ട് മഠം ഡോ. ടി.എസ്. വിനീത്‌ഭട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. നാളെ രാത്രി 7ന് ഉണ്ണിയപ്പംമൂടൽ. 22ന് രാവിലെ 11ന് ഒരുകുടം വെണ്ണ സമർപ്പണം. വൈകിട്ട് 7.30ന് അപ്പൂപ്പന് ദാഹംവയ്ക്കൽ. 23ന് രാവിലെ 10.30ന് കളഭാഭിഷേകം, വൈകിട്ട് 7.30ന് അപ്പൂപ്പന് ദാഹംവയ്‌ക്കൽ. 24ന് രാവിലെ 10.30ന് വിശേഷാൽ മഞ്ഞൾനീരാട്ട്, രാത്രി 7.30ന് അപ്പൂപ്പന് ദാഹംവയ്‌ക്കൽ. 26ന് രാവിലെ 7.30ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് രാഹുർകേതു ദീപം. 27ന് രാത്രി 7.30ന് ദേവീക്ക് അറുനാഴി നിവേദ്യം. 28ന് രാവിലെ 9 മുതൽ കരിക്കഭിഷേകം, ഉച്ചയ്‌ക്ക് 12ന് കീഴ്ക്കാവിൽ നാഗരൂട്ട്, രാത്രി 11ന് പള്ളിവേട്ട. സമാപനദിവസമായ 29ന് രാവിലെ 8.30ന് ഉതൃട്ടാതി പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 3ന് അടീക്കലത്ത് തെക്കതിൽ ദേവീക്ഷേത്രത്തിന് സമീപം ഉറിയടി, 4ന് താലപ്പൊലി ഘോഷയാത്ര, രാത്രി 12ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് എന്നിവയോടെ ഉത്സവം സമാപിക്കും.