തിരുവനന്തപുരം : പനവിള ജംഗ്ഷൻ ചെമ്പക നഗർ പാറപ്പുറത്ത് വീട്ടിൽ ജോസ്. ജെ. പാറപ്പുറം (67, റിട്ട. ഓഫീസർ, കെൽട്രോൺ) നിര്യാതനായി. ഭാര്യ സുധ ജോസ്. മക്കൾ : റെനി ജോസ്, റെജി ജോസ്, മരുമക്കൾ : ആരതി, സാന്ദ്ര. സംസ്കാര ശുശ്രൂഷ നാളെ വൈകിട്ട് 4 ന് പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ ചർച്ചിൽ. തുടർന്ന് സംസ്കാരം പാറ്റൂർ റോമൻ കാത്തലിക് സെമിട്രിയിൽ.
എൻ. ജഗദീശൻ
തിരുവനന്തപുരം : ആറ്റുകാൽ കല്ലുവീട്ടിൽ (എ.ബി.എച്ച്.ആർ.എ 20) എൻ. ജഗദീശൻ (74, റിട്ട, എയർ ഇന്ത്യ) നിര്യാതനായി. ഭാര്യ ജൂലിയറ്റ്. മക്കൾ : ജയന്ത് കുമാർ, ജഫർസൺ. മരുമക്കൾ : മൈഥിലി, സിന്ധ്യ. സഞ്ചയനം 20 ന് രാവിലെ 10 ന്.
ജി. വർഗീസ്
തിരുപുറം :പുന്നനിന്ന തിരുഹൃദയ വിലാസത്തിൽ ജി. വർഗീസ് (61) നിര്യാതനായി. ഭാര്യ : ശശികുമാരി. മക്കൾ : നിഖിൽ, അഖിൽ, ആര്യ. മരുമകൻ : ദീപുരാജ്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8 ന് തിരുപുറം സെന്റ് സേവ്യേഴ്സ് ചർച്ചിൽ.
ബാലകൃഷ്ണൻ നായർ
ആറ്റിങ്ങൽ : മാമം കളിയിലിൽ വീട്ടിൽ എൻ. ബാലകൃഷ്ണൻ നായർ (96) നിര്യാതനായി. 70 വർഷമായി കേരളകൗമുദി വരിക്കാരനും മാമം റേഷൻ പൊതുവിതരണ കേന്ദ്രത്തിന്റെ മുൻ ലൈസൻസിയും യുവജന സമാജം വായനശാല ഭാരവാഹിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായി രുന്നു ബാലകൃഷ്ണൻ നായർ. കേരളകൗമുദിക്കുവേണ്ടി ജയപാലൻ റീത്ത് സമർപ്പിച്ചു.
ഭാര്യ പരേതയായ പി. ലളിതാംബ. മക്കൾ : എൽ. പത്മം (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), എൽ. ഗീത (റിട്ട. പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്), ബി. മോഹന ചന്ദ്രൻ നായർ (തുളസി കൃപ, ഗൗരീശപട്ടം), ബി. ജയചന്ദ്രൻ നായർ (അബുദാബി). മരുമക്കൾ : എം. ഗോപിനാഥൻ നായർ, ജെ. കൃഷ്ണൻ കുട്ടി നായർ, പി. ശ്രീലത, ആർ. രാജലക്ഷ്മി. സഞ്ചയനം 24 ന് രാവിലെ 8.30 ന്.