തിരുവനന്തപുരം : നിശാഗന്ധി നൃത്ത സംഗീതോത്സവത്തോടനുബന്ധമായി സംഘടിപ്പിക്കുന്ന കഥകളിമേള ഇന്ന് കനകക്കുന്നിൽ ആരംഭിക്കും. ഇന്ന് വൈകിട്ട് 6.30 ന് നടക്കുന്ന നളചരിതം ഒന്നാം ദിവസം കഥയിൽ നളനായി കലാമണ്ഡലം ഗോപി വേദിയിലെത്തും. ഹംസമായി കലാമണ്ഡലം രാജീവനും ദമയന്തിയായി കലാമണ്ഡലം ഷൺമുഖനും വേഷമിടും. ഇന്നുമുതൽ 26 വരെയാണ് കഥകളി മേള.