തിരുവനന്തപുരം : ആർ.എസ് .പി നേതാക്കളായ ടി.കെ. ദിവാകരൻ, കെ.സി. വാമദേവൻ, ജി.എൻ. പോറ്റി എന്നിവരുടെ അനുസ്മരണയോഗം ഇന്ന് വൈകിട്ട് 4.30ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആഫീസിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ആക്ടിംഗ് സെക്രട്ടറി ബാബു ദിവാകരൻ അറിയിച്ചു.