തിരുവനന്തപുരം: നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്കായി ആനിമേഷൻ സെന്ററിൽ 21,22 തീയതികളിൽ ഇമാജിൻ ദി ഫ്യൂച്ചർ എന്ന പേരിൽ ദ്വിദിന പഠനക്യാമ്പ് നടത്തും. മേയർ കെ.ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, സൈബർ സുരക്ഷ, മാനസിക തയ്യാറെടുപ്പുകൾ എന്നിവയിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. കെ.ജയകുമാർ, ഡോ.ദിവ്യ എസ്.അയ്യർ, എസ്.ഹരികിഷോർ,ഡോ.അച്യുത്ശങ്കർ, പ്രൊഫ .ആർ.വി.ജി മേനോൻ എന്നിവർ പങ്കെടുക്കും.