നെടുമങ്ങാട് :ചെല്ലഞ്ചി പാലം കടന്നുപോകുന്ന മുതുവിള - ചെല്ലഞ്ചി - കുടവനാട് - നന്ദിയോട് റോഡ് നവീകരണത്തിന് 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ മുരളി എം.എൽ.എ അറിയിച്ചു.10 മീറ്റർ സംരക്ഷണ ഭിത്തി,12 മീറ്റർ വീതിയിൽ ടാറിംഗ് ഉൾപ്പടെ ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.ട്രാഫിക് സിഗ്നലുകൾ, ട്രാഫിക്ക് സുരക്ഷാ സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ നന്ദിയോട് മീൻമുട്ടി ഹൈഡൽ ടൂറിസം വഴി കടന്നു പോകുന്ന റോഡാണ് നവീകരിക്കുന്നത്.