കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ തീരദ്ദേശ ഹൈവേയും കണിയാപുരത്തെയും ബന്ധിപ്പിച്ച് കൊണ്ട് 5കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിക്കുന്ന പുതുക്കുറിച്ചി പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കും. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ് പി. അദ്ധ്യക്ഷത വഹിക്കും.