ബ്ളൂംഫൊണ്ടേയ്ൻ : ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 90 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 297/4 എന്ന സ്കോർ ഉയർത്തി.
ഓപ്പണർ യശ്വസി ജയ്സ്വാൾ (59), ക്യാപ്ടൻ പ്രിയം ഗാർഗ് (56)ൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ (52) എന്നിവർ നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. തിലക് വർമ്മ (46), സിദ്ദീഷ് വീർ (44 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടിക്കിറങ്ങിയ ശ്രീലങ്ക 45.2 ഓവറിൽ 207 റൺസിന് ആൾഒൗട്ടായി. ആകാശ് സിംഗ്,സിദ്ദീഷ് വീർ,രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി