തുമ്പ : രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് വൻ തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം വെറും 90 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. 18 റൺസടിച്ച രോഹൻ പ്രേമായിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ. ജലജ്, സൽമാൻ നിസാർ, അഭിഷേക് മോഹൻ എന്നിവർ 11 റൺസ് വീതം നേടി. മറ്റാരും രണ്ടക്കം കടന്നില്ല. രാജസ്ഥാനായി ശുഭം ശർമ്മ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം കളി നിറുത്തുമ്പോൾ 173/4 എന്ന സ്കോറിലെത്തിയ രാജസ്ഥാന് 83 റൺസിന്റെ ലീഡായി
ദക്ഷിണാഫ്രിക്കയ്ക്ക്
ഫോളോ ഓൺ
പോർട്ട് എലിസബത്ത് : ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സൽി 209 റൺസിന് ആൾ ഔട്ടായ ദക്ഷിണാഫ്രിക്ക ഫോളോ ഓണിനിറങ്ങി. നാലാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 46/3 എന്ന നിലയിലാണ് ആതിഥേയർ. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 499/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു.
റയൽ ഒന്നാമത്
മാഡ്രിഡ് : കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയെ 2-1 ന് കീഴടക്കിയ റയൽ മാഡ്രിഡ് ലാലിഗ പോയിന്റ് പട്ടികയിൽ ബാഴ്സലോണയെ മറികടന്ന് ഒന്നാമതെത്തി. 57-ാം മിനിട്ടിലും 69-ാം മിനിട്ടിലും കാസിമെറോ നേടിയ ഗോളുകൾക്കാണ് റയലിന്റെ ജയം. 64-ാം മിനിട്ടിൽ ഡി ജോംഗിലൂടെ സെവിയ്യ കളി സമനിലയിലാക്കിയിരുന്നു. 20 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായാണ് റയൽ ഒന്നാമതുള്ളത്. ബാഴ്സലോണയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണുള്ളത്.
ചെൽസിക്ക് തോൽവി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ നിര ക്ളബായ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂ കാസിൽ യുണൈറ്റഡ് തോൽപ്പിച്ചു.