ക്രൈസ്റ്റ് ചർച്ച് : സീനിയർ ടീമിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന യുവ ഓപ്പണർ പൃഥ്വി ഷായുടെ (150) തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്ക്ക് 12 റൺസിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 49.2 ഓവറിൽ 372 റൺസിന് ആൾ ഔട്ടായി. ന്യൂസിലൻഡ് എ 360/6 എന്ന സ്കോർ വരെ പൊരുതിയെത്തി കീഴടങ്ങുകയായിരുന്നു.
100 പന്തുകളിൽ 22 ബൗണ്ടറികളും രണ്ട് സിക്സുകളും അടക്കമായിരുന്നു പൃഥ്വിയുടെ 150 റൺസ്. വിജയ് ശങ്കർ 58 റൺസ് നേടി.
മലയാളി താരം സഞ്ജു സാംസണ് പകരം ഇശാൻ കിഷനാണ് വിക്കറ്റ് കീപ്പറായത്. മലയാളി പേസർ സന്ദീപ് വാര്യർ ടീമിലുണ്ടായിരുന്നു.