പുന്നമൂട് : ഷീലാ സദനത്തിൽ പരേതനായ എം. ശ്രീധരന്റെ ഭാര്യ എ. ലീല (88) നിര്യാതയായി. മക്കൾ : സുഷമ. എൽ.എസ്, ഷാജി എൽ.എസ് (മോട്ടോർ വാഹന വകുപ്പ്). മരുമക്കൾ : ദേവരാജ് പാറശ്ശാല (സംസ്ഥാന കോഓർഡിനേറ്റർ പഞ്ചമി സ്വയം സേവക സംഘം, സംസ്ഥാന കമ്മിറ്റി മെമ്പർ) ഷീല. എസ് (പഞ്ചായത്ത് വകുപ്പ്). സംസ്കാരം ഇന്ന് ഒരുമണിക്ക്.
എൻ. അപ്പലോസ്
പൊൻവിള: എ.കെ. നിവാസിൽ റിട്ട. അദ്ധ്യാപകൻ എൻ. അപ്പലോസ് (87) നിര്യാതനായി. ഭാര്യ സി. കമലാബായി (റിട്ട. അദ്ധ്യാപിക). മക്കൾ : എ.കെ. പ്രസാദ്, എ.കെ. രാജൻ, എ.കെ. സൈമൺ, എ.കെ. എഡിസൺ, മരുമക്കൾ : റീത്ത ഡാളി, ഷൈൻ ഫ്ളവർ, സോജ, ലേഖ. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മരണാനന്തര പ്രാർത്ഥന 23 ന് രാവിലെ 8 ന് സ്വഭവനത്തിൽ.
സ്കൂട്ടർ അപകടത്തിൽ മരിച്ചു
വെങ്ങാനൂർ : ചാവടിനട ജംഗ്ഷനിൽ ജനുവരി ഒന്നിന് സ്കൂട്ടർ ഇടിച്ച് ചികിത്സയിലായിരുന്ന ചാവടി നട കലാഭവനിൽ ശ്രീകുമാരൻ നായർ (72)മരിച്ചു. സരളയാണ് ഭാര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.