തിരുവനന്തപുരം : കിഴക്കേപ്പട്ടം മരപ്പാലം ദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവം ഇന്ന് മുതൽ 26 വരെ നടക്കും.ഇന്ന് രാവിലെ 11ന് കാപ്പുകെട്ടി കുടിയിരുത്ത് , 11.15 ന് തോറ്റംപാട്ട് .നാളെ രാവിലെ 9.30 ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12.30 ന് അന്നദാനം,രാത്രി 9.30 ന് വിളക്കെഴുന്നള്ളത്ത്. 22 ന് ഉച്ചയ്ക്ക് 12.30 ന് മംഗല്യസദ്യ, വൈകിട്ട് 5.30 ന് തോറ്റംപാട്ട് , രാത്രി 10 ന് വിളക്കെഴുന്നള്ളത്ത്. 24 ന് രാവിലെ 9.30 ന് നാഗരൂട്ട്,രാത്രി 7.30 ന് കൊന്നുതോറ്റു പാട്ട്, 12 ന് വിളക്കെഴുന്നള്ളത്ത്. 25 ന് രാവിലെ 9 ന് അവൽ നിവേദ്യം, വൈകിട്ട് 5.30 ന് ഭക്തിഗാനസുധ, രാത്രി 7 ന് പുഷ്‌പാഭിഷേകം,രാത്രി 9.30 ന് വിളക്കെഴുന്നള്ളത്ത്. 9.40 ന് ഉരുൾ. 26 ന് രാവിലെ 10 ന് പൊങ്കാല,12.15ന് പൊങ്കാല നിവേദ്യം,വൈകിട്ട് 6.30ന് കുത്തിയോട്ടം,താലപ്പൊലി, രാത്രി 10.30ന് കാപ്പ് അഴിക്കൽ.