കിളിമാനൂർ: കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിന് സമീപമുള്ള നെല്ലി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പൊരുന്തമൺ, തുറുത്യമൺ ആശാഭവനിൽ ഷിജു - ആശാ ദമ്പതി കളുടെ മൂത്ത മകൻ അഭിനവിനെ(13) യാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൈലിയിൽ തൂങ്ങി കാണപ്പെട്ട അഭിനവിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു.ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവേറ്റിരുന്നതായും ദുരൂഹതയുള്ളതായും നാട്ടുകാർ പറയുന്നു.സഹോദരങ്ങൾ :അദ്വൈത് ,ആരാധന.