കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്ത് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിന് നിർമിച്ചു നൽകിയ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ടൊയ്‌ലെറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ നിർവഹിച്ചു. കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. രാജു ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, പഞ്ചായത്ത് മെമ്പർമാരായ ലീന, ദീപ, രമ്യ, സുജിത, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.