ശരീരത്തിന് അന്യമായ, ശരീരത്തിൽ അലർജി ഉണ്ടാക്കാൻ കെല്പുള്ള വസ്തുക്കലളാണ് അലർജനുകൾ. ഇവയോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് അലർജി. പൂമ്പൊടി, വീട്ടിലെ പൊടി എന്നിവ മുതൽ നിത്യോപയോഗ സാധനങ്ങളായ വെളുത്തുള്ളി മുതൽ മഞ്ഞൾ വരെ അലർജി ഉണ്ടാക്കാം.
ഓരോ അവയവങ്ങളിലും അലർജി പല രീതിയിലാണ് പ്രകടമാകുന്നത്.
മൂക്ക് : തുമ്മൽ
ത്വക്ക് : ചൊറിച്ചിൽ, ചുമന്ന് തടിക്കൽ
ശ്വാസകോശം : അലർജിക്ക് ബ്രോങ്കെയ്‌റ്റിസ്, ആസ്ത്മ.
ഉദരം: ഛർദ്ദി, വയറ്റിളക്കം, വയറുവേദന.
അലർജിക്ക് റ്റൈനെറ്റിസ് : അലർജൻ മൂലം മൂക്കിൽ ഉണ്ടാകുന്ന നീർക്കെട്ട്. ലക്ഷണങ്ങൾ: തുമ്മൽ, മൂക്കടപ്പ്.
അലർജിക്ക് സല്യൂട്ട്:
അലർജിക്ക് റൈനെറ്റിസ് മൂലം നിത്യവും മൂക്ക് തുടയ്ക്കുന്നതിനാൽ മൂക്കിന്റെ മുകളിൽ വരുന്ന കറുപ്പ് നിറത്തിലുള്ള വരയാണ് അലർജിക്ക് സല്യൂട്ട്
അനാഫൈലാക്സിസ് : തീവ്രമായ അലർജിക്ക് പ്രതികരണത്തെയാണ് അനാഫൈലാക്സിസ് എന്ന് പറയുന്നത്. കണ്ണുകളിലെ ചുവപ്പ്, വീർപ്പ്, ചുണ്ടും നാക്കും തടിച്ചുവരൽ, അമിതമായ ശ്വാസം മുട്ടൽ, ശബ്ദം അടയുക എന്നിവയാണ് ലക്ഷണങ്ങൾ. ഇത് ജീവനപകടം പറ്റുന്ന രീതിയിൽ മൂർച്ഛിക്കും.
ആഞ്ചിയോ എടിമ : അനാഫൈലാക് സിബന്റെ ഒരു ലക്ഷണമാണ്. ആഞ്ചിയോ എടിമ ശരീരമാസകലം നീർക്കെട്ട് വരുകയാണ് ലക്ഷണം. ഇത് പാരമ്പര്യമായും വരാവുന്നതാണ്.
ബ്രോങ്കൈറ്റിസ്: ശ്വാസനാളങ്ങളിലെ ഗ്രന്ഥികൾക്ക് ഉണ്ടാകുന്ന നീർക്കെട്ടാണ് ബ്രോങ്കൈറ്റിസ്. ഇത് അലർജി മൂലം ഉണ്ടാകുന്നു.
ആന്റി ഹിസ്റ്റമിൻ : ഹിസ്റ്റമിൻ അലർജി ഉണ്ടാക്കുന്ന ഒരു കെമിക്കൽ ആണ്. ഇവ എല്ലാവരുടെയും പ്രതിരോധവ്യവസ്ഥ ഉത്പാദിപ്പിക്കുന്നു. എന്നാൽ ക്രമത്തിന് മുകളിൽ ഉണ്ടാവുമ്പോൾ അലർജി ഉണ്ടാകുന്നു. ആന്റിഫിസ്റ്റമിൻ ഇവയുടെ അളവ് കുറയ്ക്കുന്ന മരുന്നാണ്
ഇമ്മ്യൂണോതെറാപ്പി : അലർജൻ എന്താണെന്ന് നിശ്ചയിച്ചതിന് ശേഷം, അവയെ ചെറിയ ക്രമത്തിൽ നീണ്ട നാളുകൾ ശരീരത്തിൽ നൽകുകയും, അലർജനുകൾക്ക് പ്രതിരോധം വരുത്തുകയും ചെയ്യുന്നതാണ് ഇമ്മ്യൂണോതെറാപ്പി.
രണ്ട് തരത്തിൽ ഉണ്ട്.
1. നാക്കിനടിയിൽ മരുന്ന് വയ്ക്കുന്ന രീതി.
2. anto lge ചികിത്സ
ഡോ. അശ്വതി. ടി.വി.
കൺസൽട്ടന്റ്,
പൾമണോളജി,
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം.തിരുവനന്തപുരം.
ഫോൺ: 0471 407 7777.