മലയിൻകീഴ്:ഇരട്ടക്കലുങ്ക് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ 14-മത് ദേവീ ഭാഗവത നവാഹ യജ്ഞം 21 മുതൽ 29 വരെ നടക്കും.ക്ഷേത്ര തന്ത്രി മുൻ ശബരിമല മേൽശാന്തി തെക്കേടത്തുമന നാരായണൻ വിഷ്ണു നമ്പൂതിരി വൈകിട്ട് 6 ന് യജ്ഞശാലയിൽ ദീപം തെളിയ്ക്കും.പ്രണവശേരി സുരേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ യജ്ഞം നടക്കും.രാവിലെ 7.15 മുതൽ വൈകിട്ട് 5 വരെ ദേവീ ഭാഗവത പാരായണവും പ്രഭാഷണവും.യജ്‍ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 5.30ന് സഹസ്രനാമ ജപം,രാത്രി 7ന് ഭാഗവത പ്രഭാഷണം,ഭജന, 8.30ന് മംഗളാരതി. 25ന് വൈകിട്ട് 5ന് സരസ്വതി മന്ത്രാർച്ചന, 26ന് വൈകിട്ട് 4ന് പാർവതി പരിണയ ഘോഷയാത്ര, 27ന് വൈകിട്ട് 5ന് കുമാരി പൂജ. 28ന് വൈകിട്ട് 5ന് ഐശ്വര്യ പൂജ. 29ന് രാവിലെ 11ന് യജ്ഞ സമാപനം.