general

ബാലരാമപുരം:ഇൻഡ്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പള്ളിച്ചൽ പഞ്ചായത്ത് നേത്യസമിതിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു.പള്ളിച്ചൽ കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലഹാളിൽ ബാർ കൗൺസിൽ അംഗം അഡ്വ.എസ്.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പഞ്ചായത്ത് നേത്യസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.തുളസീധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് നേത്യസമിതി കൺവീനർ എം.മഹേഷ് കുമാർ,​ജെ.സനിൽകുമാർ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എം.കെ സാവിത്രി,​ യുവജനസമാജം ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി.ഹരികൃഷ്ണൻ,​ സി.ജിഷ്ണുകുമാർ,​പ്രമോദിനി തങ്കച്ചി എന്നിവർ നേത്യത്വം നൽകി.