നെയ്യാറ്റിൻകര:എ.കെ.എസ്.ടി.യു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു പേരയം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എഫ്. വിത്സൻ സ്വാഗതം ആശംസിച്ചു.ലോർ ദോൻ അനുശോചന പ്രമേയവും അജിത് കുമാർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ,പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം കള്ളിക്കാട് ചന്ദ്രൻ, മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ ജയകൃഷ്ണൻ,സെക്രട്ടറിമാരായ കെ.ബുഹാരി, സതീഷ് കുമാർ, ജോർജ് രത്നം, നജീബ്, അനോജ് എസ്.എസ്, അനീഷ് എസ്.ജി, റെനി,ജയലത,പോൾ ചന്ദ്, ബിജു സത്യൻ,ബാൽരാജ്, സോമരാജ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: ബിജു പേരയം (പ്രസിഡന്റ്), എഫ്.വിത്സൻ (സെക്രട്ടറി), വൈസ് പ്രസിഡന്റുമാർ: അജിത്കുമാർ, ഷാനവാസ്, ഷിജു അരവിന്ദ്. ജോയിന്റ് സെക്രട്ടറിമാർ: ലോർദോൻ,സജി ബി.എസ്, ഭാസി. ട്രഷറർ: സോമരാജ് എന്നിവരെ തിരഞ്ഞെുടുത്തു.