ബാലരാമപുരം: ഇൻഡ്യൻ ഭരണഘടന സംരക്ഷിക്കുക, പൗരത്വനിയമം റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി 26 ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചരണാർത്ഥം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നയിക്കുന്ന വിളംബരജാഥക്ക് ബാലരാമപുരം ജംഗ്ഷനിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ ബാലരാമപുരം കബീർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ജയൻ ബാബു, എൻ.രതീന്ദ്രൻ, പള്ളിച്ചൽ വിജയൻ, ജമീലാപ്രകാശം, എ.നീലലോഹിതദാസൻ നാടാർ, പാറക്കുഴി സുരേന്ദ്രൻ, അഡ്വ.സജയൻ, ബദർ ബാലരാമപുരം എന്നിവർ സംസാരിച്ചു. എം.എച്ച് സലീം സ്വാഗതം പറഞ്ഞു.