ബാലരാമപുരം: ക്ഷേത്ര സേവകശക്തിയുടെ ഏഴാം വാർഷികാഘോഷവും തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രക്ക് വരവേൽപ്പും ഫെബ്രുവരി 23 ന് വൈകുന്നേരം 5 മണിക്ക് ബാലരാമപുരം ജംഗ്ഷനിൽ നടക്കും. വൈകുന്നേരം 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചെങ്കൽ മഹേശ്വരം ശ്രീപാർവ്വതി ക്ഷേത്രം മ‍ഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ക്ഷേത്രസേവകശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേവീട് അദ്ധ്യക്ഷത വഹിക്കും. മാർഗദർശകമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറിയും എരുമേലി ആത്മബോധിനി ആശ്രമം മ‍ഠാധിപതിയുമായ സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രസേവകശക്തി മുഖ്യകാര്യദർശ്ശി എ.ശ്രീകണ്ഠൻ,​ കെ.പി.എം.എസ് യൂണിയൻ സെക്രട്ടറി അനിൽകുമാർ.എസ്.കെ,​ ക്ഷേത്ര സേവകശക്തി രക്ഷാധികാരികളായ എ.പി.ശ്രീകുമാർ,​ ആർ.നടരാജൻ,​ കുമരേശൻ,​ പുന്നക്കാട് ബിജു,​ എസ്.രാജേന്ദ്രൻ,​ വി.എസ്.ഡി.പി നേതാവ് പേട്ടനട ചന്ദ്രൻ,​ എസ്.എൻ.ഡി.പി നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,​ എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയനിലെ വിജയകുമാരൻ നായർ,​ ക്ഷേത്രസേവകശക്തി നിയമവിഭാഗം കാര്യദർശി അഡ്വ.എസ്.എസ്.ഷാജി,​ ആരോഗ്യവിഭാഗം കാര്യദർശി ശബരിനാഥ്,​ വിശ്വകർമ്മസഭ നേതാവ് വിജയൻ എന്നിവർ സംസാരിക്കും. ക്ഷേത്രസേവകശക്തി പ്രവർത്തക സമിതി സെക്രട്ടറി വേട്ടമംഗലം ലാലു സ്വാഗതവും എ.വിജയകുമാർ ആലുവിള നന്ദിയും പറയും. രാത്രി 8 ന് സമ്പ്രദായ ഭജൻസ് നാമാമൃത നാമരസം