തിരുവനന്തപുരം: ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണം നാലായി. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിൻകെയറിനുള്ളതെന്ന് ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് റീട്ടെയ്ൽ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആശിഷ് മിശ്ര പറഞ്ഞു. സ്വീപ് ഇൻ സ്വീപ് ഔട്ട് സൗകര്യത്തോടെ സേവിംഗ്സ്, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾ, മറ്റ് ആകർഷകമായ നിക്ഷേപ പദ്ധതികൾ, സ്വർണപ്പണയ വായ്പ എന്നിവയാണ് ബാങ്കിന്റെ സേവനങ്ങൾ. മുഴുവൻ എ.ടി.എമ്മുകളിലും ആഗ്രഹിക്കുന്ന ഡിനോമിനേഷനിൽ കറൻസി സൗകര്യം, യു.പി.ഐ അധിഷ്ഠിത ഇടപാടുകൾ, വാട്‌സാപ്പ് ബാങ്കിഗ്, പതിനൊന്നോളം ഭാഷകളിലുള്ള മൊബൈൽ ബാങ്കിംഗ്, ഏഴ് ഭാഷകളിൽ എ.ടി.എം/കോൾ സെന്റർ സേവനങ്ങൾ,​ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുമുണ്ട്.