നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ബി.എച്ച്.എസ്,ഗേൾസ് ഹൈസ്കൂൾ,പെരുമ്പഴുതൂർ ഹൈസ്കൂൾ എന്നീ കേന്ദ്രങ്ങളിൽ കെ.ടെറ്റ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 20 മുതൽ 25 വരെ നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.