sakkeer

മുടപുരം: ധീരരക്തസാക്ഷി സക്കീറിന്റെ 25-ാം അനുസ്മരണം പെരുമാതുറ മാടൻവിള സക്കീർ സ്ക്വയറിൽ നടന്നു. അനുസ്മരണയോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. വി. ജോയി എം.എൽ.എ, ആർ. സുഭാഷ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റി അംഗം ആർ. അനിൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, ജില്ലാ പ്രസിഡന്റ് വിനീത്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ്, പ്രസിഡന്റ് അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ആർ. രാഹുൽ, എ.ആർ. റിയാസ്, അജ്മൽ, മംഗലപുരം ഏരിയാ സെക്രട്ടറി ജി. ഗോവിന്ദ്, പ്രതിൻ സാജ്, വിഷ്ണു ചന്ദ്രൻ, വിജീഷ് ശശി, സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം പി. മണികണ്ഠൻ, എസ്.വി. അനിലാൽ, ലെനിൻലാൽ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം അഴൂർ ലോക്കൽ സെക്രട്ടറി ബി. മുരളീധരൻ നായർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം അഡ്വ. എം. റാഫി നന്ദിയും പറഞ്ഞു. സക്കീറിന്റെ മാടൻവിളയിലുള്ള സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി.