ആറ്റിങ്ങൽ: ആറ്റിങ്ങൽ സമഗ്ര ശിക്ഷ കേരള ആറ്റിങ്ങൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭാ തല ഗണിതോത്സവ ഉദ്ഘാടനം ഡയറ്റ് സ്കൂളിൽ പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ നിർവഹിച്ചു. എസ്.എം.സി അംഗം ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. അമ്പിളി, ടൗൺ യു.പി.എസ് എച്ച്.എം വി. രാധാകൃഷ്ണൻ, ഡയറ്റ് ഫാക്കൽറ്റി സതീഷ് ചന്ദ്രൻ, ആലംകോട് വി.എച്ച്.എസ്.എസ്.എച്ച്.എം.ടി.എം അനിത, ആറ്റിങ്ങൽ ജി.എച്ച്.എസ്.എസ്.എച്ച്.എം ലതാകുമാരി എ, ഡയറ്റ് സ്കൂൾ ഇൻചാർജ് ബി. ജ്യോതി കുമാർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ വരുന്ന വിവിധ സ്കൂളുകളിൽ നിന്നെത്തിയ 100 കുട്ടികൾ ഗണിതോത്സവ പരിശീലനം ലഭിച്ച അദ്ധ്യാപകരുടെയും റിസോഴ്സ് അദ്ധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ ഗണിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു