വക്കം: വക്കം മേഖലയിലെ മാവേലി സ്റ്റോറുകളിലും, റേഷൻ കടകളിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ വക്കം ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് വക്കം നളന്ദ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വെളിച്ചണ്ണയും, പച്ചരിയും ലഭ്യമായ കാലം സാധാരണക്കാർ മറന്നു. മാസത്തിലൊരിക്കൽ വന്നാൽ ഏതാനും പേർക്ക് മാത്രമേ ഇത് ലഭിക്കു. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.