പാലോട്: ചൂടൽ എൻ. എം. എ. സി ഗ്രന്ഥശാലയുടെ മുപ്പത്തി ഏഴാമത് വാർഷികം 26 മുതൽ ഫെബ്രുവരി 2 വരെ നടക്കും.26 ന് രാവിലെ 9 ന് നെഹ്റു യുവകേന്ദ്ര ജില്ലാ കായിക മേള ഉദ്ഘാടനം .30ന് ഗാന്ധി രക്തസാക്ഷി ദിനാചരണവും വിമുക്തി സെമിനാറും .31ന് ഷട്ടിൽ ടൂർണമെന്റ് . 1ന് ഉച്ചയ്ക്ക് 2 ന് പാരിസ്ഥിതികം 2019 - 2020 ഉദ്ഘാടനവും ക്വിസ് ഫെസ്റ്റ് ,വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനവും 3 ന് ജൂനിയർ ക്വിസ്, 4 ന് മെഗാ ക്വിസ് മത്സരം.6 ന് വടംവലി മേള. 2 ന് ഉച്ചയ്ക്ക് 2 ന് ജൂനിയർ കബഡി പ്രദർശന മത്സരം, ഉച്ചക്ക് 3 ന് കബാഡി ടൂർണമെന്റും സാസ്കാരിക സമ്മേളനവും.