വെള്ളറട: കാർഷിക വിളകൾ കാട്ടുപന്നിയും കുരങ്ങും നശിപ്പിക്കുന്നതിനാൽ ദുരിതത്തിലായ മലയോരകർഷകർക്ക് വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് ആവശ്യമായ സംരക്ഷണം നൽകണമെന്ന് കിസാൻ സഭ വെള്ളറട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അമ്പൂരി, കള്ളിക്കാട്, വെള്ളറട പഞ്ചായത്തുകളിലാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് . അഞ്ചു ചങ്ങല പ്രദേശത്ത് ഉൾപ്പെടെ താമസിക്കുന്ന അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകാൻ നടപടി സ്വീകരിക്കുക , കൃഷി ഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക , വാഴ, മരിച്ചീനി, പച്ചക്കറി കൃഷിക്കാർക്ക് ഇൻസെന്റീവ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വെള്ളറട ജെ. എം ഹാളിൽ നടന്ന സമ്മേളനം അഡ്വ. കള്ളിക്കാട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി . ഗോപൻ , കാവില്ലൂർ കൃഷ്ണൻ നായർ , ബാലരാജ്, വി.ഹരി, സുദർശനൻ, മഹേഷ്, വാഴിച്ചൽ ഗോപൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാ ഹി കളായി സുദർശനൻ (പ്രസിഡന്റ് ), ഹരി (വൈസ് പ്രസി‌ഡന്റ് ), ബാലരാജ് (സെക്രട്ടറി ), മഹേഷ് (ജോ . സെക്രട്ടറി) എന്നിവരെ തി രഞ്ഞെടുത്തു.