തിരുവനന്തപുരം: പട്ടികവിഭാഗങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആൾ കേരള വർണവ സൊസൈറ്റി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിൽ നാളെ സെക്രട്ടേറിയറ്റ് ധർണ നടത്തും. ജനറൽ കൺവീനർ സജി കെ.ചേരമൻ ഉദ്ഘാടനം ചെയ്യും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണയെന്ന് പ്രസിഡന്റ് പി.ഇ. വേണുഗോപാൽ, കെ.എൻ.ചന്ദ്രൻ, ജി.വിശ്വനാഥൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.