ആറ്റിങ്ങൽ: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി നയിച്ച ലോങ്ങ് മാർച്ച് ആറ്റിങ്ങലിൽ ശ്രദ്ധനേടിയതിനു പിന്നാലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ശുചീകരണ പ്രവർത്തനവും മാതൃകയായി.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്തത്തിലാണ് "പവർ ഫുൾ ലോങ്ങ് മാർച്ച്, ക്ലീൻ ഫുൾ ആറ്റിങ്ങൽ" എന്ന് പേരിട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സൈദാലി കായ്പ്പാടി ഉദ്ഘാടന ചെയ്തു. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജി.ജി. ഗിരി കൃഷ്ണൻ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ, നാസിഫ്, സാബിർ തുടങ്ങി നിരവധിപേർ ശൂചീകരണത്തിന് നേതൃത്വം നൽകി.