kalakandeswaram

ചിറയിൻകീഴ്: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പുനരുദ്ധാരണം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ശിലാ കട്ടിള വെയ്‌പ്പ് കർമ്മം ക്ഷേത്ര മേൽശാന്തി സതീഷ് കൃഷ്ണ, ക്ഷേത്രസ്ഥാപതി സുനിൽ ബാബു എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്നു. സ്വാമിജി ക്ലിനിക് എം.ഡി ഡോ. ബി. സീരപാണി, മുരുക്കുംപുഴ ഗായത്രി ക്ലിനിക് എം.‌‌ഡി ഡോ. ബി. വിജയൻ, എസ്.എൻ.ഡി.പി യോഗം മുരുക്കുംപുഴ ശാഖ പ്രസിഡന്റ് അശോകൻ, സെക്രട്ടറി സുരേഷ് കോട്ടറക്കരി, വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ, ക്ഷേത്ര പ്രസിഡന്റ് ധർമരാജൻ, സ്രെക്രട്ടറി സുനിൽ.ആർ, പുനരുദ്ധാരണ ചെയർമാൻ ദിലീപ്കുമാർ, ക്ഷേത്ര വൈസ് പ്രസിഡന്റ് സുകു, ക്ഷേത്രത്തിനായി ശിലാ കട്ടിള സമർപ്പിച്ച സതീശൻ മഠത്തിൽ, യൂണിയൻ പ്രതിനിധി വസുന്ധരൻ, കമ്മിറ്റി അംഗങ്ങളായ ബാബു, ശശിധരൻ, ലാൽ ഇടവിളാകം, പ്രേംഭാസി, മോഹനൻ, അനിൽകുമാർ, ഷെർളി, ക്ഷേത്രമാതൃസമിതി കൺവീനർമാരായ ലൈല ചന്ദ്രമോഹൻ, ലത, ഓമന, സ്മിത ദാസ് എന്നിവർ പങ്കെടുത്തു.