കുഴിത്തുറ : ഉറുമ്പിനെ പോലും വേദനിപ്പിക്കാത്തവനാണ് മകനെന്ന് എ.എസ്.ഐ കൊലപാതക കേസിലെ പ്രതികളിലൊരാളായ തൗഫീഖിന്റെ മാതാവ് ജനത്ത് പറഞ്ഞു.മകനെ ഇന്നലെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് കാണാനെത്തിയതായിരുന്നു അവർ. മകനെ പൊലീസ് വെടിവച്ച് കൊല്ലുമോയെന്ന് ഭയമുണ്ട്. തങ്ങൾ സുരക്ഷിതരല്ലെന്നും പൊലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും മകനു വേണ്ടി വദിക്കാൻ കുഴിത്തുറ കോടതിയിലെത്തിയ തിരുനേൽവേലിയിലുള്ള അഭിഭാഷകരെ ആളുകൾ തല്ലിയോടിച്ചെന്നും ഇപ്പോൾ ഹാജരായ അഭിഭാഷകന്റെ ജീവന് സുരക്ഷയില്ലെന്നും ജന്നത്ത് പറഞ്ഞു.