കാട്ടാക്കട:പൂവച്ചൽ ഗ്രാമപഞ്ചായത്തും വീരണകാവ് സാമൂഹ്യ ആരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ദേശിയ പോളിയോ നിർമാർജ്ജന യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ പോളിയോ നിർമാർജ്ജന സന്ദേശം നൽകി. പഞ്ചായത്തിലെ 28 ബൂത്തുകൾ കേന്ദ്രികരിച്ച് പോളിയോ തുള്ളി മരുന്ന് നൽകി.