b

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ആതുരസേവനത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് ഇരുപത്തിമൂന്നര സെന്റ് ഭൂമി ദാനമായി നൽകിയ കീഴാറ്റിങ്ങൽ തൊപ്പി ചന്ത എം.എസ്. വില്ലയിൽ മോഹൻ ദാസ്, ഭാര്യ ലിസി മോഹൻദാസ് എന്നിവരെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വസ്തു ദാനമായി നൽകിയ പ്രമാണം മോഹൻ ദാസ് ഡെപ്യൂട്ടി സ്പീക്കറെ ഏൽപിക്കുകയും ഡെപ്യൂട്ടി സ്പീക്കർ പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ടീച്ചർക്ക് കൈമാറി. വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ സുഭാഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷമാംബീഗം നന്ദിയും പറഞ്ഞു.